സെബി നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് 250 രൂപയുടെ എസ്ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ആന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജന്‍നിവേശ് എന്ന പേരിലാണ് പുതിയ എസ്ഐപി പ്ലാന്‍ അവതരിപ്പിച്ചത്. ചെറുകിട നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ ആരംഭിച്ചത് എന്ന് കമ്പനി അറിയിച്ചു. എസ്ബിഐയുടെ മൊബൈല്‍ ആപ്പായ യോനോ വഴിയും പേടിഎം, സെറോദ, ഗ്രോ തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്ഫോമുകള് വഴിയും ജന്‍നിവേശ് എസ്ഐപിയില്‍ ചേരാവുന്നതാണ്. ജന്‍നിവേശ് എസ്ഐപി ഫ്ളെക്സിബിള്‍ ആയിട്ടുള്ള എസ്ഐപി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 250 രൂപയില്‍ ആരംഭിക്കുന്ന ജന്‍നിവേശ് എസ്ഐപിയില്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടുന്നു. ചെറുകിട റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ എസ്ഐപി പ്ലാന്‍ എന്ന് കമ്പനി അറിയിച്ചു. യോനോ പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളിലെ ലഭ്യത നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
250 രൂപയുടെ എസ്ഐപി അവതരിപ്പിച്ച് എസ്ബിഐ
