ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര ബിജെപി സംഘടിപ്പിച്ചത്.പദയാത്ര നടത്തി വാഹന തടസം സൃഷ്ടിച്ചതിനാണ് സുരേഷ് ഗോപി, കെ സുരേന്ദ്രന് എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ കേസെടുത്തതെന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചു.തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ പറഞ്ഞു.
കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്
