ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ജയന്ത് സിൻഹ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോട് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനകാര്യ, വ്യോമയാന സഹമന്ത്രിയായി സേവനമനുഷ്ഠിച്ച സിൻഹ, തനിക്ക് നൽകിയ അവസരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു.സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഗൗതം ഗംഭീർ അറിയിച്ച് മണിക്കൂറുകൾ പിന്നീടും മുന്നേയാണ് ജയന്ത് സിൻഹയുടെയും പ്രഖ്യാപനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ജയന്ത് സിൻഹ
