ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം ആരംഭിച്ചു. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അസമിൽ 17 ജില്ലകളിലായി 833 കിലോമീറ്റർ യാത്ര ചെയ്യും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം, നീതി ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് യാത്രയെന്നു രാഹുൽ ഗാന്ധി പറഞ്ഞു.ഭാരത് ന്യായ യാത്രയിൽ ജനപങ്കാളിത്തം കുറയ്ക്കാൻ അസം സർക്കാർ ശ്രമിക്കുന്നതായും കോൺഗ്രസിന് ആക്ഷേപമുണ്ട്.
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം ആരംഭിച്ചു
