ഇന്ത്യന്‍ സാമൂഹിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ഈ പുസ്തകം. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഇതിന്റെ ഒന്നാം ഭാഗത്തില്‍ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തില്‍ നാരായണഗുരുവിനെയും സനാതനധര്‍ത്തെയും മുന്‍നിര്‍ത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തില്‍ പൌരാണികവും ഐതിഹാസികവുമായ സങ്കല്‍പ്പങ്ങള്‍ ഇന്ന്ത്യന് വര്‍ത്തമാനകാല ജീവിത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു എന്നതിനെയും മുന്‍നിര്‍ത്തിയുള്ള ചിന്തകളും ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘ഭഗവദ് ഗീതയും അയ്യപ്പനും’. ടി. എസ് ശ്യാംകുമാര്‍. ഡിസി ബുക്സ്. വില 288 രൂപ.
