7 3

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ സ്ത്രീകളില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ഘടകമാണ്. കൂടാതെ പോളിസിസ്റ്റിക് ഒവറി സിന്‍ഡ്രോം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും വണ്ണം കൂടുന്നതില്‍ പങ്കുവഹിക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വളരെ പ്രധാനമാണ്. മുട്ട, മീന്‍, ചിക്കന്‍, പയറുവര്‍ഗങ്ങള്‍, കടല, തൈര്, പനീര്‍ പോലുള്ളത് ദിവസവും ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം വ്യായാമവും ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. നടത്തം, സൈക്ലിങ്, നീന്തല്‍, യോഗ, സ്‌കിപ്പിങ്, സ്‌ട്രെങ്ത് ട്രെയിനിങ് പോലുള്ളത് പരിശീലിക്കുന്നത് ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമമെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അധിക കലോറി ഒഴിവാക്കാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കുന്നതു വഴി ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *