മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സും തെന്നിന്ത്യന്‍ താരം മധുബാലയും ആദ്യമായി ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന സിനിമയിലെ മനോഹര മെലഡിഗാനം ശ്രദ്ധനേടുന്നു. കര കവിയാതെ.. എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അഭിജിത്ത് അനില്‍ കുമാര്‍ ആണ് ആലാപനം. വര്‍ഷ വാസുദേവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
