മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ മഹേഷ് നാരായണന്‍ ചിത്രം ‘പേട്രിയറ്റ്’ ജൂണ്‍ അഞ്ച് മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ‘പേട്രിയറ്റ്’ വമ്പന്‍ താരനിരയില്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടാതെ, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിവരും ‘മദ്രാസ് കഫേ’, ‘പത്താന്‍’ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ തിയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്.
‘പേട്രിയറ്റ്’ ചിത്രം ജൂണ്‍ അഞ്ച് മുതല്‍ സീ ഫൈവില്‍
