എഥനോളില്‍ ഓടുന്ന സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 82,810 രൂപയാണ് (എക്സ്-ഷോറൂം) വില. സാധാരണയായി ലഭിക്കുന്ന ഇ20 അധിഷ്ഠിതമായ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനെ അപേക്ഷിച്ച് ഇതിന് 5,000 രൂപയോളം വില കൂടുതലാണ്. നിലവിലുള്ള സ്പ്ലെന്‍ഡര്‍ പ്ലസ് മോഡലിനെ അടിസ്ഥാനമാക്കിയാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇ85 പെട്രോളില്‍ (85 ശതമാനം എഥനോള്‍ + 15 ശതമാനം പെട്രോള്‍) വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവിധം 36-ഓളം മാറ്റങ്ങള്‍ ഇതിന് വരുത്തിയിട്ടുണ്ട്. പുതിയ ഫ്യുവല്‍ പമ്പ്, പുതിയ സെക്കന്‍ഡറി എയര്‍ ഫില്‍ട്ടര്‍, കാലിബ്രേറ്റ് ചെയ്ത ഇസിയു മാപ്പ് എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 8.4 ബിഎച്പി കരുത്തും 8.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 97.2സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിലുള്ളത്.
എഥനോളില്‍ ഓടുന്ന ബൈക്ക് അവതരിപ്പിച്ച് ഹീറോ
