എഴുത്തുകാരനും നര്‍മ്മപ്രഭാഷകനുമായ വി.സുരേശന്റെ പുതിയ നര്‍മ്മ കഥാസമാഹാരം. ചിരിയിലൂടെ വിവിധ സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുകയും, നന്മതിന്മകളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന, സിന്‍ഗിള്‍ വിന്‍ഡോ കൗണ്ടര്‍, വിഗ്രഹമോഷണം, പൊറിഞ്ചുസാറിന്റെ പരീക്ഷ, വിഷുക്കെണി, റോബോട്ട് ഹോട്ടല്‍ തുടങ്ങിയ ഇരുപതില്‍പ്പരം കഥകള്‍. ഹാസ്യം തുളുമ്പുന്ന അവതരണശൈലി, ഉചിതമായ നര്‍മ്മഭാഷണങ്ങള്‍, പരിചിതമായ പ്രമേയങ്ങള്‍, ലാളിത്യമാര്‍ന്ന രചനാവൈഭവം ഇവയെല്ലാംകൊണ്ട് അനുഗ്രഹീതമാണ് ഈ രചനകള്‍. ‘ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍’. വി സുരേശന്‍. പരിധി പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.
ചിരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
