ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് വലിയ സഹായവുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ ‘ബിസിനസ് ഏജന്റ്’ മെറ്റാ അവതരിപ്പിച്ചു. വാട്സാപ്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ബിസിനസ് നടത്തുന്നവര്‍ക്ക് ഉപഭോക്താക്കളുമായുള്ള ആശയവിനിമയം പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാനും വില്‍പന വര്‍ധിപ്പിക്കാനും ഈ എ.ഐ ടൂള്‍ സഹായിക്കും. ഈ എ.ഐ അസിസ്റ്റന്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ഉപഭോക്താക്കളുടെ പ്രാദേശിക ഭാഷയില്‍ സംസാരിക്കാനാകും എന്നതാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സെറ്റ് ചെയ്യാവുന്ന ഈ സംവിധാനത്തില്‍ ബിസിനസിന്റെ സ്വഭാവത്തിനനുസരിച്ചുള്ള ശൈലിയും ടോണും ഉടമകള്‍ക്ക് തന്നെ തിരഞ്ഞെടുക്കാം. ജീവനക്കാരുടെ വലിയ നിര ഇല്ലാതെ തന്നെ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് 24 മണിക്കൂറും കൃത്യമായ മറുപടി നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഭാവിയില്‍ മാര്‍ക്കറ്റ് റിസര്‍ച്ച്, കലണ്ടര്‍ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.
