പ്രത്യേക വിമാനത്തിൽ കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ നടത്തുന്നു. ഇതിന് ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശോഭന, പി ടി ഉഷ, അനിൽ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹൻ അഗർവാൾ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ വേദിയിലുണ്ട്. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി സമ്മേളന വേദിയിൽ
