കർണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബം ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണുമെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കുടുംബം കാണും. ജനപ്രതിനിധികളും കുടുംബത്തോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഗംഗാവലി നദിയില്‍ ഡ്രെഡ്ജിങ് നടത്തി തിരച്ചില്‍ പുനരാരംഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അര്‍ജുന്റെ കുടുംബം ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടേക്കും
