പ്രമുഖ നടന്മാര്ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു. ജയസൂര്യ, മുകേഷ്, മണിയന് പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പറഞ്ഞത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു.
പ്രമുഖ നടന്മാര്ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍
