അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്. അപ്പർ കോടയാര് ആണ് ഇനി അരിക്കൊമ്പന്റെ പുതിയ കാട്. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായി എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൗത്യം പൂർത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കും. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥർ തുടരുന്നത്. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോടയാർ വനമേഖലയിൽ തുറന്നുവിട്ടത് ഇന്നാണ്.
അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോടയാർ വനമേഖലയിൽ തുറന്നുവിട്ടു
