മുടി ചീകിയും ലോക റിക്കാര്ഡിടാം. അങ്ങനെ റിക്കാര്‍ഡിട്ടിരിക്കുകയാണ് ചൈനയിലെ 256 യുവതികള്‍. ചൈനയിലെ ഹുവാങ്ലുവോ യാവോ വില്ലേജില്‍ ഒത്തുകൂടിയ റെഡ് യാവോ കമ്മ്യൂണിറ്റിയിലെ യുവതികള്‍ ലോങ്ജി ലോംഗ് ഹെയര്‍ ഫെസ്റ്റിവെല്‍ നടത്തിയാണ് റിക്കാര്‍ഡിട്ടത്. പങ്കെടുത്ത സ്ത്രീകള്‍ വരിയായി നിരന്ന് മുടിചീകി. 256 പേര് നിരന്ന് മുടി ചീകിക്കൊണ്ടിരുന്നപ്പോള് 456 മീറ്റര്‍ നീളമുള്ള മുടി ചീകല്ച്ചങ്ങലയായി. 1,496 അടി നീളത്തില്‍ നിരന്നുകൊണ്ടുള്ള മുടി ചീകല് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടം പിടിക്കുകയും ചെയ്തു. പരമ്പരാഗത തടി ചീപ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം മുടി ചീകിയത്. അസാധാരണമായ നീളമുള്ള മുടിയാണ് ഇവിടെയുള്ള യുവതികള്‍ക്ക്. 18 വയസുവരെ മുടി മുറിക്കുകയില്ല. 18 വയസിനുശേഷം ആഘോഷമായാണ് മുടിമുറിക്കല്‍ ചടങ്ങ് നടത്തുക. നീണ്ട മുടി സൗന്ദര്യം, ദീര്‍ഘായുസ്, സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെയൊക്കെ പ്രതീകമാണ്. മുടി സംരക്ഷണത്തിനായി പരമ്പരാഗത രീതികള്‍ പിന്തുടരുന്നതിനാല് പ്രായമായവര്‍ക്കുപോലും മുടി നരയക്കാറില്ലത്രേ.
മുടി ചീകി ലോക റിക്കാര്‍ഡ്
