Untitled design 2026 06 12T120039.730

താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടിയും സംഘടനയുടെ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നുമാണ് ഇമെയില്‍ മുഖേനയുള്ള മറുപടിക്കത്തില്‍ അന്‍സിബ അറിയിച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വ്യക്തിപരമാണ്. താൻ നൽകിയ പരാതികളിൽ സംഘടന നടപടി എടുത്തില്ല. ഈ സാഹചര്യത്തിലാണ് താൻ വ്യക്തിപരമായ നിയമനടപടികൾ തുടങ്ങിയതെന്നും അൻസിബയുടെ മറുപടിയില്‍ ഉണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *