പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി ലഭിച്ചു. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. 463.6 പോയന്റോടെ ചൈനയുടെ യുകുന്‍ ലിയു സ്വര്‍ണവും 461.3 പോയന്റോടെ യുക്രൈനിന്റെ സെര്‍ഹി കുലിഷ് വെള്ളിയും നേടി. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വപ്നില്‍ സ്വന്തമാക്കി.
ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി
