നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ തുടരുന്നതായി അനിൽ ആൻ്റണി വിശദീകരിച്ചു. ഇന്ന് വധശിക്ഷ നീട്ടിവച്ചുവെന്ന തീരുമാനം വന്നിരിക്കുന്നുവെന്നും നിമിഷ പ്രിയയെ തിരികെ കൊണ്ടുവരാൻ വേണ്ടി കേന്ദ്ര സർക്കാർ എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണെന്നും അനിൽ പറഞ്ഞു. നയതന്ത്ര തലത്തിലടക്കം കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ ഇടപെടലും പരസ്യപ്പെടുത്താൻ സാധ്യമല്ല. കാന്തപുരം അടക്കം നിരവധി പേർ മോചനത്തിന് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്ര സർക്കാർ അതിനെയെല്ലാം പൂർണമായി പിന്തുണയ്ക്കുന്നുവെന്നും അനിൽ കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ എല്ലാ നടപടികളും തുടരുന്നതായി അനിൽ ആൻ്റണി
