മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗ്ഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. ജഡ്ജ് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകൾ ആണെന്നും മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡുമായ ബന്ധപ്പെട്ട് ആരോപണ വിധേയ ആണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എന്നും അനില്‍ അക്കര വ്യക്തമാക്കി.
മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് അനില്‍ അക്കര
