ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. നൂറ് കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തില്‍ റെയ്ഡിനെത്തിയ ഇഡി സംഘത്തിന് മുന്നിലൂടെ പ്രതികൾ കടന്നു കളഞ്ഞുവെന്നും, പുറത്തേക്ക് പോയ വാഹനത്തിന്റെ വിശദാംശങ്ങളടക്കം കൈമാറിയിട്ടും പൊലീസിന് അവരെ പിടികൂടാൻ സാധിച്ചിട്ടില്ല. സംസ്ഥാന പൊലീസ് പ്രതികള്‍ക്ക് കവചമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര വിമർശിച്ചു.
പൊലീസ് ഹൈറിച്ച് ഉടമകൾക്ക് കവചമൊരുക്കുകയാണെന്ന ആരോപണവുമായി അനില്‍ അക്കര
