മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി.മനു പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങി. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് മനു സുപ്രീംകോടതിയിലെത്തിയത്. ഒളിവില്‍ കഴിഞ്ഞ ഇയാൾക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മനുവിനോട് പത്തുദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു.
മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി.മനു കീഴടങ്ങി
