ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനപാലനം ജമ്മു കശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കുമെന്നും, സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം പിന്‍വലിക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുന്‍പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
