ബിജെപിയിൽ ചേർന്നെന്ന വാർത്ത അമേഠിയിലെ കോൺഗ്രസ് നേതാവ് വികാസ് അഗ്രഹാരി നിഷേധിച്ചു .ബിജെപിയിൽ ചേരാൻ വേണ്ടിയല്ല പോയത്, മേഖലയിലെ പ്രശ്നങ്ങൾ ധരിപ്പിക്കാനാണ് സമൃതി ഇറാനിയെയും മറ്റ് ബിജെപി നേതാക്കളെയും സന്ദർശിച്ചത് എന്ന് അദ്ദേഹം പ്രതികരിച്ചു. വികാസ് അഗ്രഹാരി ബിജെപിയിൽ ചേർന്നെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആണ് വികാസ് അഗ്രഹാരി. ഗാന്ധി കുടുംബത്തിൽ നിന്നാണ് പതിവായി അമേഠിയിൽ സ്ഥാനാര്ത്ഥികൾ ഉണ്ടാകാറുള്ളത്. സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും മണ്ഡലത്തിലെ സ്ഥാനാര്ത്ഥി. കോൺഗ്രസ് സ്ഥാനാര്ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയിൽ ചേർന്നെന്ന വാർത്ത അമേഠിയിലെ കോൺഗ്രസ് നേതാവ് വികാസ് അഗ്രഹാരി നിഷേധിച്ചു
