കോവിഡ് ബാധ പ്രായമായവരെ സംബന്ധിച്ച് യുവാക്കളിലെ ശ്വാസകോശത്തെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പഠനം. പ്രീപ്രിന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തെ കുറിച്ച് വിശദമായ അവലോകനം നടത്തിയിട്ടില്ല. വൈറസിന്റെ പെരുകല്‍ പ്രായമായവരുടെ ശ്വാസകോശത്തില്‍ യുവാക്കളെ അപേക്ഷിച്ച് കുറവാണെന്നാണ് പഠനം പറയുന്നത്. വൈറസ് അല്‍വിയോളാര്‍ കോശങ്ങളെ (ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശത്തിന്റെ ഉപരിതലം വികസിപ്പിക്കാന്‍ സാഹായിക്കുന്ന കോശങ്ങള്‍) ആണ് ബാധിക്കുക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. ഇന്‍ഫ്ലുവന്‍സ എ വൈറസ്, എസ്എആര്‍എസ്-സിഒവി-2 എന്നിവയുടെ പെരുകലില്‍ ശ്വാസകോശ വാര്‍ദ്ധക്യത്തിന്റെ സ്വാധീനമാണ് പഠനവിധേയമാക്കിയത്. പ്രിസിഷന്‍ കട്ട് ലംഗ് സ്ലൈസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളായ എച്ച്1എന്‍1, എച്ച്5എന്‍1 ശ്വാസകോശത്തില്‍ കൂടുതല്‍ തവണ വിഘടിക്കുന്നതായി കണ്ടെത്തി. നേരെമറിച്ച്, എസ്എആര്‍എസ്-സിഒവി-2 വൈല്‍ഡ്-ടൈപ്പ്, ഡെല്‍റ്റ വേരിയന്റുകള്‍ കാര്യക്ഷമമായി വിഘടിക്കുന്നില്ലെന്നും കണ്ടെത്തി.
കോവിഡ് വൈറസിന്റെ പെരുകല്‍ പ്രായമായവരില്‍ കുറവ്
