ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി. വിദേശ കാര്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ്സ എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്,ഇവരിൽ 4 പേർ മലയാളികളാണ്. മറ്റുള്ള പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു.
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തി
