അല്ലു അര്‍ജുന്‍ – അറ്റ്‌ലി ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി. ‘രാക്ക’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. മനുഷ്യനും പാതി മൃഗവുമായെത്തുന്ന അല്ലുവിന്റെ ലുക്ക് ആണ് പോസ്റ്ററിന്റെ ആകര്‍ഷണം. അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ 800 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമയ്ക്ക് വിഎഫ്എക്‌സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്‌സ് സ്റ്റുഡിയോസ് ആണ്. അയണ്‍മാന്‍ 2, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് തുടങ്ങിയ സിനിമകളുടെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ജയിംസ് മാഡിഗന്‍, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മൈക് എലിസാല്‍ഡെ എന്നീ വമ്പന്‍മാരാണ് സിനിമയുടെ സാങ്കേതിക വശങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
അല്ലു അര്‍ജുന്‍, അറ്റ്‌ലി ചിത്രം ‘രാക്ക’ ഫസ്റ്റ്‌ലുക്ക്
