ആഗോള എഐ വിപണിയില്‍ ചൈനീസ് കമ്പനികള്‍ നടത്തുന്ന മോഡല്‍ കോപ്പിയടി തടയാന്‍ അസാധാരണമായ കൂട്ടായ്മ രൂപീകരിച്ച് വിപണിയിലെ കടുത്ത എതിരാളികളായ ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ എന്നിവര്‍. അമേരിക്കന്‍ എഐ മോഡലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി കുറഞ്ഞ ചെലവില്‍ സമാനമായ മോഡലുകള്‍ നിര്‍മ്മിക്കുന്ന ചൈനീസ് തന്ത്രത്തെ പ്രതിരോധിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള കോപ്പിയടി മൂലം ഓപ്പണ്‍എഐ, ആന്ത്രോപിക്, ഗൂഗിള്‍ തുടങ്ങിയ സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് പ്രതിവര്‍ഷം ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സൈബര്‍ സുരക്ഷാ രംഗത്ത് കമ്പനികള്‍ അക്രമണ രീതികള്‍ പങ്കുവെക്കുന്നതിന് സമാനമായ നീക്കമാണിത്.
ചൈനീസ് കമ്പനികളുടെ കോപ്പിയടി തടയാന്‍ കൂട്ടായ്മ
