പലിശ നിരക്കിലോ സമീപനത്തിലോ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റീപോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. എംഎസ്എഫ്, എസ്ഡിഎഫ് എന്നീ താക്കോല്‍ നിരക്കുകളിലും മാറ്റമില്ല. വായ്പാലഭ്യതയോടു ന്യൂട്രല്‍ സമീപനം തുടരും. 2025-26 ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.4 ല്‍ നിന്ന് 7.6 ശതമാനമായി ഉയര്‍ത്തി. 2026-27 ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.9 ശതമാനമാണ്. ഒന്നാം പാദ വളര്‍ച്ച പ്രതീക്ഷ 6.9 ല്‍ നിന്ന് 6.8 ശതമാനമായും രണ്ടാം പാദ പ്രതീക്ഷ ഏഴില്‍ നിന്ന് 6.7 ശതമാനമായും താഴ്ത്തി. മൂന്നാം പാദത്തില്‍ ഏഴും നാലാം പാദത്തില്‍ 7.2 ഉം ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2025-26ല്‍ ചില്ലറവിലക്കയറ്റം നാലു ശതമാനമാണ്. അടുത്ത ധനകാര്യ വര്‍ഷം അത് 4.6 ശതമാനമായി കൂടും. ഒന്നാം പാദത്തില്‍ നാലും രണ്ടാം പാദത്തില്‍ 4.4 ഉം മൂന്നാം പാദത്തില്‍ 5.2 ഉം നാലാം പാദത്തില്‍ 4.7 ഉം ശതമാനം വിലക്കയറ്റമാണു പ്രതീക്ഷ.
റീപോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും
