ടൊവിനോ തോമസ് നായകനായെത്തുന്ന ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പോയത്. ഏപ്രില്‍ 15 ന് വിഷുദിനത്തില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ 10 നായിരുന്നു ചിത്രം മുന്‍പ് റിലീസ് ചെയ്യാനിരുന്നത്. ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രണയവും ആക്ഷനും കോര്‍ത്തിണക്കിയ മാസ് സിനിമയാണ്. കേരളത്തില്‍ 1950-60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ടി എസ് സുരേഷ് ബാബുവാണ് തിരക്കഥ.
‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതി നീട്ടി
