പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിച്ചു. ചെലവ് കൂടിയ പശ്ചാത്തലത്തില്‍ മെയ് മാസം മുതല്‍ എല്ലാ മോഡലുകള്‍ക്കും ഒരു ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. വേരിയന്റ്, മോഡല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. റെഗുലേറ്ററി ഫയലിങ്ങിലാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ വില പരിഷ്‌കരണം. ഉല്‍പ്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ ആഘാതത്തിന്റെ ഒരു ഭാഗം ചെറിയ വില വര്‍ധനവിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
