കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയായത്. പുറത്തു വന്ന വിഡിയോയിൽ കൂടോത്രവസ്തുക്കൾ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതായാണു കാണുന്നത്. ദൃശ്യങ്ങളിൽ കെ.സുധാകരനും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും സംസാരിക്കുന്നതും കേൾക്കാം. ഒന്നര വർഷം മുൻപുള്ള വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.
കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം
