ആയുർവേദത്തെക്കുറിച്ചും പ്രകൃതിദത്ത ഉൽപ്പന്നങ്ങളെക്കുറിച്ചും തെറ്റിധാരണ പരത്തികൊണ്ട് പതഞ്ജലിയുടെ പ്രശസ്തി നശിപ്പിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്ന് ആയുർവേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി, കോർപറേറ്റുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ബുദ്ധിജീവികൾ രാഷ്ട്രീയക്കാർ എന്നിവർ സംഘം ചേർന്ന് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ നിക്ഷേപക മൂല്യം കൂട്ടിച്ചേർക്കുക, വിതരണവും വിൽപ്പനയും വർദ്ധിപ്പിക്കുക, ഗവേഷണം, നവീകരണം, ഇ-കൊമേഴ്സ് എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ബാബ രാംദേവ് വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുമ്പ് പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പിൻവലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പതഞ്ജലിയെ തകർക്കാൻ ആയുർവേദ വിരുദ്ധർ ശ്രമിക്കുന്നതായി ഗുരു രാംദേവ്
