എസ് പി സുജിത്ത് ദാസ് പദവിയിലിരിക്കെ വ്യാപക അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ആരോപണവുമായി നിലമ്പൂർ നഗരസഭ ഇടത് കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ. എസ്പിയുടെ അഴിമതികൾക്കെതിരെ നേരത്തെ വിജിലൻസിന് പരാതി നൽകിയിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഈ പരാതികൾ കൂടി അന്വേഷിക്കണമെന്നും കൗൺസിലർ ആവശ്യപെട്ടു. പൊലീസ് വാഹനങ്ങളുടെ ദുരുപയോഗം, ഔദ്യോഗിക വാഹനം വീട്ടുകാരുടേയും ബന്ധുക്കളുടേയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു, ക്യാമ്പ് ഓഫീസില്‍ അനധികൃതമായി ക്രിക്കറ്റ് നെറ്റ്സ് പണിതു തുടങ്ങിയ ആരോപണങ്ങളാണ് സുജിത് ദാസിനെതിരെ ഉയർന്നത്.
എസ് പി സുജിത്ത് ദാസിനെതിരെ നിലമ്പൂർ നഗരസഭ ഇടത് കൗൺസിലറുടെ ആരോപണം
