ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും ഈ മാസം 8 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീ-ഷെഡ്യൂളിങ്, കാന്‍സലിങ്ങ് ചാര്‍ജുകളില്‍ ഇളവുനല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയുടെ കൊലപാതകത്തില്‍ ഇറാന് തിരിച്ചടിക്കുമോയെന്ന ആശങ്ക പശ്ചിമേഷ്യയില്‍ വര്‍ധിച്ചിട്ടുണ്ട്.
ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ വിമാനങ്ങളും 8 വരെ റദ്ദാക്കിയെന്ന് എയര്‍ ഇന്ത്യ
