ഖത്തറിന്റെ മധ്യസ്ഥതയില്‍ ദിവസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിൽ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ ഗാസയിൽ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. ഈ നാല് ദിവസം ഒരു ആക്രമണവും ഇസ്രയേല്‍ ഗാസയില്‍ നടത്തില്ലെന്നാണ് കരാര്‍. മൂന്ന് മന്ത്രിമാര്‍ ഒഴികെ എല്ലാ അംഗങ്ങളും വെടിനിര്‍ത്തലിനോട് യോജിച്ചു. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു. ഇസ്രയേലുകാരായ 150ഓളം ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. അവരില്‍ 50 പേരെയാണ് മോചിപ്പിക്കുക.
ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാർ
