മുസ്ലീങ്ങളെ ഉന്നം വെച്ച് സർക്കാർ സംവരണ അട്ടിമറി നടത്തുന്നുവെന്ന പരാതിയുമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ്. ഭിന്നശേഷിക്കാർക്ക് ഉദ്യോഗതലങ്ങളിൽ സംവരണം നൽകാൻ മുസ്ലിം വിഭാഗക്കാർക്ക് ലഭിക്കേണ്ട ടേൺ തട്ടിയെടുക്കുന്നത് അനീതിയാണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിമർശിച്ചു. ബോധപൂർവം സർക്കാർ നടത്തിയ നീക്കം കടുത്ത വിവേചനമാണെന്നും സർക്കാർ തുടർച്ചയായി നീതി നിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ വിമർശനവുമായി എസ്കെഎസ്എസ്എഫ്
