കോടതി വിധിക്ക് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വാചകം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം, സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേക്കുള്ള മാർഗവും എന്ന ഗാന്ധിജിയുടെ വാചകമാണ് രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചത്. രാഹുൽ ഗാന്ധിക്ക് എതിരായ നീക്കം എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.ശിക്ഷാവിധിക്ക് പിന്നാലെ നേതാക്കള്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് ആലോചിച്ചു.
കോടതി വിധിക്ക് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വാചകം ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
