തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ഏഴുമണിക്കൂറോളം നീണ്ട വിദ്യാർഥികളുടെ പ്രതിഷേധ സമരം നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിൽ അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു. പ്രിന്‍സിപ്പൽ രാജിവെക്കുക, പിന്നെ അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്കിയ മാർക്ക് റദ്ദാക്കുക എന്ന ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക. റാഗിംഗ് പരാതി പരിശോധിക്കുക. ഇതില്‍ പ്രിന്‍സിപ്പൽ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയെങ്കിലും പ്രിന്‍സിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളില്‍ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം കുട്ടികള്‍ ഉറച്ച് നിന്നു. തുടർന്ന് ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താമെന്നും. ഇതിൽ മാനേജുമെന്റും അധ്യാപകരും ചെയ്ത ക്രമക്കേടുകൾ അന്വേഷിക്കുമെന്നും സബ് കളക്ടർ ഉറപ്പു നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
തൊടുപുഴ ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി
