സ്വർണമോഷണ സംഘത്തെ പിടികൂടാനായി രാജസ്ഥാനിലെ അജ്മേറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്. അജ്മീർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും. മൂന്ന് മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. ഇവരില്‍ നിന്ന് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. പൊലീസുകാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
രാജസ്ഥാനിലെ അജ്മേറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്
