ഇഷ്ട വാഹനം സ്വന്തമാക്കി നടി ചൈതന്യ പ്രകാശ്. പുതിയ ബി എം ഡബ്ള്യു എക്സ് 1 ആണ് കൊച്ചിയിലെ ബി എം ഡബ്ള്യുവിന്റെ ഷോറൂമില്‍ നിന്ന് താരം സ്വന്തമാക്കിയത്. മനസില്‍ ഞാനാണോ, ഗരുഡന്, ഹയ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ചൈതന്യ. പല പ്രശസ്ത സിനിമാതാരങ്ങളുടെയും ഇഷ്ട വാഹനമായ ബി എം ഡബ്ള്യു എക്സ് 1 നു വില വരുന്നത് ഏകദേശം 65 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ 3 സിലിന്‍ഡര്‍ പെട്രോള്‍ എന്ജിന് 136 ബി എച്ച് പി പവറും 230 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 2.0 ലീറ്റര്‍ 4 സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനു 150 ബി എച്ച് പി പവറും 360 എന്‍ എം ടോര്‍ക്കും നല്കാന് ശേഷിയുണ്ട്. പെട്രോള്‍ എന്‍ജിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ ബോക്സ് വരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ 7 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ്.
ബി എം ഡബ്ള്യു എക്സ് 1 സ്വന്തമാക്കി നടി ചൈതന്യ പ്രകാശ്
