സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സമരസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യില്‍ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലന്, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്, രത്നാകരന്, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖില്‍ കെ മോഹനന്, പ്രമോദ് പൂന്താനം, അശ്വിന് ജിനേഷ്, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനി ജോണ്‍, സുനിത, മഹിത, ബിന്ദു ഓമശ്ശേരി, ശാന്തിനി, ദൃശ്യ സദാനന്ദന്, കാര്‍ത്തിക അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാര്. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രഭാകരന് നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ സംഗീതം പകരുന്നു.
‘സമരസ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക്
