നടന് വിജയ്യെയും ദളപതി ആരാധകരെയും സംബന്ധിച്ച് വളരെ സ്പെഷ്യലായിട്ടുള്ള ചിത്രമാണ് ‘ജന നായകന്’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് എത്തുക. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ജന നായകനില്‍ ഹനുമാന് കൈന്‍ഡും ഭാഗമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. അനിരുദ്ധിനൊപ്പം ഒരു സ്പെഷ്യല്‍ ട്രാക്കുമായി ഹനുമാന് കൈന്‍ഡും എത്തുമെന്നാണ് വിവരം. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
വിജയ് ചിത്രം ‘ജന നായകനില്‍’ ഹനുമാന് കൈന്‍ഡും
