സ്റ്റ്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സെര്‍ച്ച് എഞ്ചിനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ്. നിലവിലുള്ള സെര്‍ച്ച് സംവിധാനത്തിന് പകരമായി ഓപ്പണ്‍ എ.ഐയുടെ മോഡലുകള്‍ ഉപയോഗിച്ചുള്ള പുതിയ എ.ഐ സെര്‍ച്ചിങ് സംവിധാനം കൊണ്ടുവരാനാണ് നീക്കം. ഇത് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തമായ പദങ്ങള്‍ ഉപയോഗിച്ച് കണ്ടന്റുകള്‍ തിരയാനാകും. ഉദാഹരണത്തിന്, സങ്കടമുള്ളപ്പോള്‍ കാണാന്‍ പറ്റിയ നല്ല സിനിമകള്‍ എന്ന് തിരയുമ്പോള്‍ അതിന് അനുയോജ്യമായ സിനിമകള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകും. ഉപയോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഫീച്ചറില്‍ മാറ്റങ്ങള്‍ വരുത്തും. ഈ സംവിധാനം ഇപ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. നിലവില്‍ ഐ.ഒ.എസ് ആപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഈ മാസം ആദ്യം, നെറ്റ്ഫ്ലിക്സ് അതിന്റെ ടിവി ആപ്പ് ബഹുഭാഷാ ഓഡിയോ പിന്തുണയോടെ അപ്ഡേറ്റ് ചെയ്തു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് വിവിധ ഭാഷകളില്‍ സിനിമകളും ഷോകളും ആസ്വദിക്കാനാകും.
എ.ഐ സെര്‍ച്ചിങ് സംവിധാനവുമായി നെറ്റ്ഫ്ലിക്സ്
