സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡില്‍. രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വില വീണ്ടും ഉയര്‍ന്ന നിരക്കിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8,815 രൂപയാണ്. 95 രൂപയാണ് ഒരൊറ്റ ദിവസം കൊണ്ട് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 70,520 രൂപയും. ഇന്ന് ഒറ്റദിവസം കൊണ്ട് പവനില്‍ ഉയര്‍ന്നത് 760 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 3,280 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയിട്ടുണ്ട്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
സ്വര്‍ണവില വീണ്ടും റെക്കോഡില്‍, പവന് 70,520 രൂപ!
