കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതി പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദിഖിനെതിരായ പരാതികാരിയുടെ രഹസ്യ മജിസ്ട്രേറ്റ് രേഖപ്പടുത്തും. അതേ സമയം, യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്.
കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ട്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്
