വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു. എന്നാൽ ധനസഹായ വിതരണത്തിൽ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് രംഗത്തെത്തി. ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ പങ്കാളിത്തം തങ്ങൾ നിർദേശിച്ചിരുന്നുവെന്നും എന്നാൽ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ പ്രവർത്തനം ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ധനസഹായം വൈകുന്നത് ഒഴിവാക്കണം. ഒരാഴ്ച കൊണ്ട് ചെയ്തുതീർക്കാൻ കഴിയുന്ന പ്രവർത്തിയാണ് വൈകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ
