വെള്ളാപ്പള്ളി നടേശനെതിരായ അഞ്ച് കേസുകള്‍ അവസാനിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് എതിരഭിപ്രായമുണ്ടെങ്കില്‍ വായിച്ചശേഷം നേരിട്ട് ഹാജരായി അറിയിക്കണമെന്ന് കോടതി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിഎസിന് പകരം മകന്‍ വി.എ. അരുണ്‍കുമാര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയിൽ ഹാജരായത്. വിഎസിന് ഹാജരാകാന്‍ സാധിക്കാത്ത ആരോഗ്യസ്ഥിതിയാണെന്നും എന്നാല്‍ റിപ്പോര്‍ട്ടിന്‍മേല്‍ ആക്ഷേപമുണ്ടോയെന്ന കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും, നിലവില്‍ വിഎസ് അതിന് സാധിക്കുന്ന ആരോഗ്യാവസ്ഥയില്‍ അല്ലെന്നും അരുൺ വ്യക്തമാക്കി.
വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കോടതിയില്‍ ഹാജരായി
