2 1

ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ‘ബള്‍ട്ടി’. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അമ്മോരെ സെന്നിയോരെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. സായ് അഭ്യങ്കറും മലയാളി മങ്കീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ്. ഷെയിന്‍ നിഗത്തിനു പുറമെ വിവിധ മേഖലകളില്‍ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. പൂര്‍ണിമ ഇന്ദ്രജിത്തും ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത് ‘അയോധി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *