ഹോളിവുഡിലെ എക്കാലത്തെയും വലിയ ഹൊറര്‍ ഫ്രാഞ്ചൈസികളില്‍ ഒന്നായ ‘സ്ക്രീം’ പരമ്പരയുടെ പുതിയ ഭാഗമായ ‘സ്ക്രീം 7’-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിലര്‍, ഐക്കോണിക് കഥാപാത്രമായ സിഡ്നി പ്രെസ്കോട്ട് വീണ്ടും തിരിച്ചെത്തുന്നതിന്റെ ആവേശം നല്കുന്നു. മുന്‍ ഭാഗങ്ങളില്‍ നിന്ന് മാറി നിന്നതിന് ശേഷം, നടി നീവ് കാംപ്ബെല്‍ വീണ്ടും സിഡ്നി പ്രെസ്കോട്ട് എന്ന കഥാപാത്രമായി എത്തുന്നു എന്നതാണ് ‘സ്ക്രീം 7’-ന്റെ ഏറ്റവും വലിയ പ്രത്യേകത. സിഡ്നിയുടെ മാതൃജീവിതത്തിലൂടെയാണ് ഇത്തവണ കഥ മുന്നോട്ട് പോകുന്നത്. ശാന്തമായ ഒരു പട്ടണത്തില്‍ മകള്‍ ടേറ്റത്തിനൊപ്പം ഒരു പുതിയ ജീവിതം കെട്ടിപ്പടുത്ത സിഡ്നിയെ തേടി ഗോസ്റ്റ്ഫേസ് കൊലയാളി വീണ്ടും എത്തുകയാണ്. റിപ്പോര്‍ട്ടര്‍ ഗെയ്ല് വെതര്‍സ് ആയി കോര്‍ട്ട്നി കോക്സ് , കൊല്ലപ്പെട്ടുപോയ കഥാപാത്രങ്ങളായി ഡേവിഡ് ആര്‍ക്വെറ്റ് , മാത്യു ലില്ലാര്‍ഡ് , സ്കോട്ട് ഫോളി എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ ‘സ്ക്രീം’ സിനിമയുടെ തിരക്കഥാകൃത്തായ കെവിന് വില്യംസണ് ആണ് ‘സ്ക്രീം 7’ സംവിധാനം ചെയ്യുന്നത്. ‘സ്ക്രീം 7’ 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളില്‍ എത്തും.
‘സ്ക്രീം 7’-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി
